September 19, 2024
NCT
KeralaNewsThrissur News

കാണാതായ യുവതിയേയും, ഒന്നര വയസ്സുള്ള കുഞ്ഞിനേയും മരിച്ചനിലയിൽ കണ്ടെത്തി.

അന്തിക്കാട് : കാണാതായ യുവതിയേയും ഒന്നര വയസ്സുള്ള കുഞ്ഞിനേയും മരിച്ചനിലയിൽ കണ്ടെത്തി. അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടിൽ അഖിലിൻ്റെ ഭാര്യയും മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്ണപ്രിയ ( 24 ), മകൾ പൂജിത (ഒന്നര) എന്നിവരെയാണ്

കണ്ടശാംകടവ് പാലാഴി കനോലിക്കനാൽ തീരത്ത് രാവിലെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കൃഷ്ണപ്രിയയുടെ ശരീരത്തിൽ കുഞ്ഞിനെ ചേർത്ത് കെട്ടിയ നിലയിലായിരുന്നു. ചളിയിൽ പുതഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്.

കാഞ്ഞാണിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഭർത്താവിൻ്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് കാഞ്ഞാണിയിലെ സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിയത്. രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ ഭർത്താവ് അന്തിക്കാട് പോലീസിൽ പരാതി നൽകിയിരുന്നു.

Related posts

വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു.

murali

സ്കൂളിന് മുന്നിലുള്ള റോഡിലെ സീബ്രാ ലൈൻ മുറിച്ചു കടക്കവേ സ്കൂട്ടറിടിച്ച് വിദ്യാർഥികൾക്ക് പരിക്ക്.

murali

താങ്ങാവുന്നതിൽ കൂടുതൽ ഭാരം ഭൂമിക്ക് കൊടുത്തതാണ് ദുരന്തമായത്: കെ കെ രമ എം എൽ എ.

murali
error: Content is protected !!