September 19, 2024
NCT
KeralaNewsThrissur News

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ചെന്ത്രാപ്പിന്നി സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി.

കൈപ്പമംഗലം : നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ചെന്ത്രാപ്പിന്നി സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി. കണ്ണനാംകുളം സ്വദേശിയും, സ്‌റ്റേഷൻ റൗഡിയുമായ ഏറാക്കൽ സൂരജ് എന്ന അനുവിനെയാണ് തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ കാപ്പ ആക്ട് പ്രകാരം ഒരു വർഷത്തേക്ക് തൃശൂർ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി ഉത്തരവിറക്കിയത്.

കൈപ്പമംഗലം ഇൻസ്പെക്ടർ എം. ഷാജഹാന്റെ പ്രാഥമിക റിപ്പോർട്ടിൻ്റെയും കൊടുങ്ങല്ലൂർ ഡിവൈഎസ്‌പി സന്തോഷ് കുമാറിന്റെ ശുപാർശയുടെയും അടിസ്ഥാനത്തിൽ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ സമർപ്പിച്ച വിശദമായ റിപ്പോർട്ട് പ്രകാരമാണ് സൂരജിനെ നാട് കടത്തിയത്.

Related posts

നാട്ടിക ലയൺസ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

murali

ഒല്ലൂരിൽ റെയിൽവേ മേൽപാലത്തിന് സമീപം തീവണ്ടിയിൽനിന്ന് വീണ് യുവാവ് മരിച്ചു.

murali

കുവൈറ്റില്‍ വീണ്ടും തീപിടിത്തം; ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു.

murali
error: Content is protected !!