September 19, 2024
NCT
KeralaNewsThrissur News

മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റിനും, കുടുംബത്തിനും എതിരെ കൊലവിളി പ്രസംഗം നടത്തിയവർക്കെതിരെ പോലിസ് കേസെടുക്കണം. : യുഡിഎഫ്.

തൃപ്രയാർ :  കെ എസ് യു ജില്ലാ സെക്രട്ടറിയുടെ പേരിൽ കള്ള പ്രചരണം നടത്തി ബിജെപി പഞ്ചായത്ത്‌ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനവും പ്രതിഷേധ പൊതു യോഗവും കോൺഗ്രസ്‌ നേതാക്കൾക്ക് നേരെയുള്ള കൊല വിളി ആണെന്ന് ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ പറഞ്ഞു.

മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റും വനിതയുമായ പി വിനുവിനെയും കുടുംബത്തെയും ജീവിക്കാൻ സമ്മതിക്കുകയുമില്ലെന്നും പുറത്തിറങ്ങിയാൽ ഇല്ലാതാക്കുമെന്ന് പറയുന്ന വെല്ലുവിളിയും അസഭ്യവും നിറഞ്ഞ പ്രസംഗം നടത്തിയവർക്കെതിരെ പോലിസ് കേസ് എടുക്കാൻ തയ്യാറാകണമെന്ന് അനിൽ പുളിക്കൽ കൂട്ടിച്ചേർത്തു.

ബിജെപി യുടെ കൊലവിളി രാഷ്ട്രീയത്തിനെതിരെ യു ഡി എഫ് നാട്ടിക പഞ്ചായത്ത്‌ കമ്മിറ്റി നടത്തിയ പ്രതിഷേധ യോഗം ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് പഞ്ചായത്ത്‌ ചെയർമാൻ പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ ദിലീപ്കുമാർ മുഖ്യ പ്രഭാഷണം നടത്തി.

ഡിസിസി ജനറൽ സെക്രട്ടറി വി ആർ വിജയൻ, സുനിൽ ലാലൂർ, സി എം നൗഷാദ്, കെ എ കബീർ, പി വിനു, സിദ്ദിഖ് കറപ്പം വീട്ടിൽ, ഹരിലാൽ എ ബി എന്നിവർ സംസാരിച്ചു. എ എൻ സിദ്ധപ്രസാദ്, വി ഡി സന്ദീപ്, സി ജി അജിത്കുമാർ, പി എച് മുഹമ്മദ്‌, സി കെ ഷാജി, റീന പത്മനാഭൻ, സി കെ ഇബ്രാഹിം, ടി വി ഷൈൻ,പി സി ജയപാലൻ, കെ എ രാനീഷ്, തുടങ്ങിയവർ പ്രതിഷേധ യോഗത്തിന് നേതൃത്വം നൽകി.

Related posts

വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി.

murali

മനോജന്‍ നിര്യാതനായി.

murali

കോളജ് അധ്യാപന യോഗ്യതാപരീക്ഷ ‘യുജിസി–നെറ്റ്’ പരീക്ഷ റദ്ദാക്കി.

murali
error: Content is protected !!