September 19, 2024
NCT
KeralaNewsThrissur News

യുവാവിനെ അബുദാബിയില്‍ കാണാനില്ലെന്ന് പരാതി.

ചാവക്കാട് : മലയാളി യുവാവിനെ അബുദാബിയില്‍ കാണാനില്ലെന്ന് പരാതി. ഒരുമനയൂർ സ്വദേശിയായ കാളത്ത് വീട്ടില്‍ സലിമിന്റെ മകൻ ഷെമിൽ (28) നെയാണ് മാർച്ച് 31 മുതൽ കാണാതായത്. ഷെമിലിന്റെ തിരോധനത്തെ കുറിച്ച് അന്വേഷിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് മാതാവ് സെഫീനത്ത് മുഖ്യമന്ത്രി പിണറായി വിജയന് പരാതി സമർപ്പിച്ചിട്ടുണ്ട്.

അബുദാബിയില്‍ കാർഡിഫ് ജനറൽ ട്രാൻസ്പോർട്ട് എന്ന സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു എംകോം ബിരുദധാരിയായ ഷെമില്‍. അബുദാബി മുസഫ ഇൻടസ്ട്രിയൽ ഏരിയയിലാണ് ഷെമീൽ താമസിച്ചിരുന്നത്.

മാർച്ച് 31-ന് ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ റാസൽ ഖൈമയിലുള്ള ഷെമിലിന്റെ പിതാവ് സലിമിനെ വിവരം അറിയിച്ചു. കാണാതായി രണ്ടുദിവസത്തിന് ശേഷവും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് അബുദാബി പോലിസിൽ പരാതി നല്‍കി. ഏറെ അന്വേഷണം നടത്തിയിട്ടും യുവാവിനെ കണ്ടെത്താനായിട്ടില്ല.

Related posts

കാനയിൽ മത്സ്യം പിടിക്കാൻ വെച്ച കുരുത്തി വലയിൽ മലമ്പാമ്പ് കുടുങ്ങി.

murali

വ്യാജ അറസ്റ്റ് വാറണ്ടിന്റെ പേരില്‍ കോടികള്‍ തട്ടിയ കേസിൽ രണ്ടു പേര്‍ കൂടി പിടിയില്‍.

murali

പ്രശസ്ത സംവിധായകൻ മോഹൻ അന്തരിച്ചു.

murali
error: Content is protected !!