NCT
KeralaNewsThrissur News

വേനൽ അവധി കരാത്തെ ക്യാമ്പിന് തൃപ്രയാറിൽ തുടക്കമായി.

തൃശ്ശൂർ ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ TSGA കരാത്തെ അക്കാദമിയും കരാത്തെ ദൊ ഗോജുക്കാൻ അസോസിയേഷനും സംയുക്തമായി നടത്തുന്ന വേനൽ അവധി കരാത്തെ ക്യാമ്പിന് 2024 മെയ് 4 ശനിയാഴ്ച തൃപ്രയാറിൽ തുടക്കമായി. തൃശ്ശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രീ. കെ.ആർ.സാംബശിവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

TSGA ജനറൽ സെക്രട്ടറി സി.ജി.അജിത്കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗോജുക്കാൻ കേരള പ്രസിഡന്റ് സെൻസായ്.സൂരജ് കെ.എസ്.സ്വാഗതവും ഗോജുക്കാൻ ഇന്ത്യ പ്രസിഡന്റ് ക്യോഷി മധു വിശ്വനാഥ് മുഖ്യപ്രഭാഷണവും നടത്തി. പ്രായഭേദമെന്യേ എല്ലാവർക്കും ട്രഡീഷണൽ & സ്പോർട്സ് കരാത്തെ, സ്വയം പ്രതിരോധ പരിശീലനം എന്നിവ ക്യാമ്പിൽ നൽകുമെന്ന് ചീഫ് ഇൻസ്ട്രക്ടർ മധു വിശ്വനാഥ് അറിയിച്ചു.

മെയ് 4 മുതൽ 24 വരെ 20 ദിവസമാണ് ക്യാമ്പ്. TSGA ട്രഷറർ ശ്രീ.ദില്ലി രത്നം, ഗോജുക്കാൻ ഇന്ത്യ വൈസ് പ്രസിഡന്റ് സെൻസായ്.സുനിൽ. വി.എസ്, ഗോജുക്കാൻ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ സെൻസായ് രാജീവ് കെ.എസ് എന്നിവർ ആശംസകൾ അറിയിച്ചു.

മെയ് 9 മുതൽ 12 വരെ ഡെറാഡൂണിൽ വെച്ച് നടക്കുന്ന കരാത്തെ ഇന്ത്യ ഓർഗനൈസേഷൻ നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന കരാത്തെ ദൊ ഗോജുക്കാൻ ഇന്ത്യയുടെ വിദ്യാർത്ഥികളായ സാന്ദ്ര, ശബരിനാഥ്, നയന, അർമാൻ എന്നിവർക്കുള്ള ആദരവും യാത്രയയപ്പും ചടങ്ങിൽ നടത്തി. സെൻസായ് സാന്ദ്ര .ഇ.ബി നന്ദി രേഖപ്പെടുത്തി.

Related posts

15 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി.

murali

എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ യേശുവിൻ്റെ കുരിശിൻ്റെ യാത്രയിൽ “ത്യാഗം” ദൃശ്യാവിഷ്ക്കാര യാത്ര ശ്രദ്ധേയമായി.

murali

ചാവക്കാട് മൊബൈൽ ക്രൈൻ മറിഞ്ഞ് തൊഴിലാളിക്ക് പരിക്ക്.

murali
error: Content is protected !!