September 19, 2024
NCT
KeralaNewsThrissur News

സ്കൂളുകൾ ജൂൺ 3ന് തുറക്കും.

തിരുവനന്തപുരം : സ്കൂളുകൾ ജൂൺ 3ന് തുറക്കും. സ്കൂൾ തുറക്കുന്നതിന് മുമ്പ് പാലിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.  ‘സ്കൂളുകളുടെ സുരക്ഷ ഉറപ്പാക്കണം, അറ്റകുറ്റപ്പണികൾ നടത്തണം’. ‘സ്കൂളുകളിലെ ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യണം’. കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കാനും നിർദ്ദേശം.

സ്‌കൂൾ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ, ഹോർഡിംഗ്‌സ് എന്നിവ മാറ്റണം. സ്‌കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയിൽ നിൽക്കുന്ന വൈദ്യുത പോസ്റ്റുകൾ, വൈദ്യുത കമ്പികൾ എന്നിവ ഒഴിവാക്കണം. ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ക്യാംപെയ്ൻ നടത്തണം. വസ്ത്രം, പുസ്തകം, ഉച്ചഭക്ഷണം ഉറപ്പാക്കണം.

എല്ലാ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലും കാലതാമസമില്ലാതെ ലഹരി വിരുദ്ധ പോസ്റ്റർ പതിക്കണം. ലഹരി ഉപയോഗം സാമൂഹ്യ വിപത്തായി കണ്ട് ഒറ്റക്കെട്ടായി നേരിടണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. യോഗത്തിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ആർ. ബിന്ദു, എം.ബി. രാജേഷ്, കെ. രാജൻ, പി. രാജീവ് എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.

 

Related posts

കേരള കലാമണ്ഡലത്തിൽ ഇന്ന് ആര്‍.എല്‍.വി രാമകൃഷ്ണൻ നൃത്താവതരണം.

murali

കരുവന്നൂർ വലിയ ബാങ്കുകൊള്ളയെന്ന് ഇ.ഡി.

murali

ചേർപ്പിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.

murali
error: Content is protected !!