NCT
KeralaNewsThrissur News

കസ്റ്റഡിയിലെടുത്ത സ്വകാര്യ ബസിൻ്റെ ചില്ല് തകർത്ത നിലയിൽ.

അപകടത്തെ തുടർന്ന് ചേർപ്പ് പോലീസ് കസ്റ്റഡിയിലെടുത്ത സ്വകാര്യ ബസിൻ്റെ ചില് തകർത്ത നിലയിൽ. തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ഓടുന്ന ശില്പി ബസിൻ്റെ മുൻവശത്തെ ചില്ലാണ് തകർത്തത്. വ്യാഴാഴ്ച്ച കരുവന്നൂർ രാജകമ്പനിയ്ക്ക് സമീപം കാറുമായി കൂട്ടി ഇടിച്ചതിനെ തുടർന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസം ബസ് ജീവനക്കാർ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് സ്റ്റേഷന് മുന്നിൽ കിടക്കുന്ന ബസിൻ്റെ ചില്ല് തകർത്ത നിലയിൽ കാണപ്പെട്ടത്. ചില്ല് തകർക്കാൻ ഉപയോഗിച്ചതായി കരുതുന്ന കല്ലും ബസിനകത്ത് നിന്ന് കണ്ടുകിട്ടിയിട്ടുണ്ട് ബസ് ഉടമ കെ. എ. നസീർ ജില്ലാ പോലീസ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.

Related posts

അവയവക്കച്ചവടം: നിർണായക വിവരങ്ങൾ പുറത്ത്.

murali

വെങ്കിടങ്ങിൽ വാക്കുതർക്കത്തെത്തുടർന്ന് എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തു: അസം സ്വദേശിക്ക് വയറ്റിൽ വെടിയേറ്റു.

murali

തൃപ്രയാറിൽ കഞ്ചാവ് ചെടി കണ്ടെത്തി.

murali
error: Content is protected !!