September 19, 2024
NCT
KeralaNewsThrissur News

ചലച്ചിത്ര നടി കനകലത അന്തരിച്ചു.

തിരുവനന്തപുരം : ചലച്ചിത്ര നടി കനകലത അന്തരിച്ചു. 63 വയസായിരുന്നു.  തിരുവനന്തപുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. നാടകത്തിലൂടെയാണ് കനകലത സിനിമയിലേക്ക് എത്തുന്നത്. സിനിമയ്ക്ക് പുറമെ നിരവധി സീരിയലുകളിലും നടി ഭാഗമായിരുന്നു.

മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. 350 ലധികം സിനിമകളില്‍ അഭിനയിച്ചിരുന്നു. മുപ്പതിലധികം സീരിയലുകളിലും കനകലത വേഷമിട്ടു. പ്രമാണി, ഇന്ദുലേഖ, സ്വാതി തിരുനാള്‍ തുടങ്ങിയ നാടകങ്ങളിലും കനകലത അഭിനയിച്ചിട്ടുണ്ട്. കിരീടം,

അനിയത്തിപ്രാവ്, ജാഗ്രത, ഗുരു, കിലുകില്‍ പമ്പരം, സ്ഫടികം, ദോസ്ത്, മാനത്തെ കൊട്ടാരം, ചെങ്കോൽ, മിഥുനം, പാവക്കൂത്ത്, രാജാവിന്റെ മകൻ, വർണ്ണപ്പകിട്ട്, ആകാശഗംഗ, പഞ്ചവർണ്ണതത്ത തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. പൂക്കാലമാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.

Related posts

നിക്ഷേപകർക്ക് ആശ്വാസം; കരുവന്നൂർ ബാങ്കിൽ തട്ടിപ്പിനിരയായവർക്ക് പണം ലഭിക്കാൻ വഴിയൊരുങ്ങുന്നു.

murali

തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ ആളു കുറഞ്ഞതിൽ ബിജെപി പ്രവർത്തകരോട് ക്ഷുഭിതനായി സുരേഷ് ഗോപി.

murali

ലോക്‌സഭാ തിരഞ്ഞെടുപ്പ്; പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ 8 മുതല്‍ തുടങ്ങി : കനത്ത സുരക്ഷ ഏര്‍പ്പെടുത്തും.

murali
error: Content is protected !!