September 19, 2024
NCT
KeralaNewsThrissur News

ഭാരതപ്പുഴയില്‍ തീപിടുത്തം; കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി.

കുറ്റിപ്പുറം : ഭാരതപ്പുഴയില്‍ തീപ്പിടുത്തം നടന്ന സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. തവനൂര്‍ തൃപ്പാലൂര്‍ സ്വദേശി നാലുകള്ളിപറമ്പില്‍ 58 വയസ്സുള്ള അച്ചുതാനന്ദന്‍ ആണ് മരിച്ചത്. കുറ്റിപ്പുറത്ത് ഭാരതപ്പുഴയില്‍ മഞ്ചാടിക്ക് സമീപം ഞായറാഴ്ച വൈകിട്ട് 4 മണിയോടെയാണ് പുല്‍ക്കാടുകള്‍ക്ക് തീ പിടിച്ചത്.

പൊന്നാനിയില്‍ നിന്നും വന്ന അഗ്‌നി രക്ഷാ സേനാംഗങ്ങളും കുറ്റിപ്പുറം പോലീസും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ പുരുഷ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ അടുത്ത് നിന്ന് കിട്ടിയ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്

തവനൂര്‍ തൃപ്പാലൂര്‍ സ്വദേശി നാലുകള്ളി പറമ്പില്‍ അച്ചുതാനന്ദനാണ് (58) മരിച്ചത് എന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ഹോസ്പിറ്റലിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും

Related posts

തൃശ്ശൂരിൽ സിൽവർ ചാരായവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി.

murali

കെ.എസ്.എസ്.പി.യു  കുന്നംകുളം നോർത്ത് യൂണിറ്റിൻ്റെ യൂണിറ്റ് കൺവൻഷനും നവാഗതർക്കുള്ള സ്വീകരണവും.

murali

പേരാമ്പ്രയിലെ അനുവിന്റെ മരണം കൊലപാതകം; പ്രതി പോലീസ് കസ്റ്റഡിയിൽ.

murali
error: Content is protected !!