September 19, 2024
NCT
KeralaNewsThrissur News

അതിമാരക മയക്കുമരുന്നുമായി രണ്ടുപേർ ചേർപ്പ് എക്സൈസിന്റെ പിടിയിൽ.

തൃശ്ശൂരിൽ അതിമാരക മയക്കുമരുന്നായ യെല്ലോ മെത്താംഫെറ്റമിനുമായി രണ്ടുപേർ ചേർപ്പ് എക്സൈസിന്റെ പിടിയിലായി. വല്ലച്ചിറ സ്വദേശി അക്ഷയ് (23), പരിയാരം സ്വദേശി അതുൽ കൃഷ്ണ (21) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെത്തുടർന്ന് വല്ലച്ചിറ മിനി ഗ്രൗണ്ടിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

ഇവരിൽ നിന്നും 5 ഗ്രാം യെല്ലോ മെത്താംഫെറ്റമിൻ എക്സൈസ് കണ്ടെടുത്തു. അര ഗ്രാമിന് 2,000 രൂപ നിരക്കിലാണ് പ്രതികൾ വിൽപ്പന നടത്തിയിരുന്നതെന്നു എക്സൈസ് അറിയിച്ചു.

Related posts

കൊടുങ്ങല്ലൂരിൽ ബസ്സിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.

murali

കൊടുങ്ങല്ലൂരിൽ ബസ്സിൽ മാല പൊട്ടിച്ചസ്ത്രീകൾ റിമാന്റ്റിൽ.

murali

തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍.

murali
error: Content is protected !!