തളിക്കുളം : വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു. തളിക്കുളം കൊപ്രക്കളം നസീബ് ഓഡിറ്റോറിയത്തിന് കിഴക്ക് കല്ലി പറമ്പിൽ പരേതനായ ഹമീദിന്റെ ഭാര്യ റംലത്ത് (85) ആണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ട്. റംലത്തും മകൻ ഖലീലും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്.
ഖലീൽ മൂന്ന് ദിവസം മുമ്പ് ഭാര്യ വീട്ടിൽ പോയിരിക്കയായിരുന്നു. വ്യാഴാഴ്ച രാത്രി ഏഴോടെ വീട്ടിൽ തിരിച്ചെത്തി വാതിൽ തള്ളി തുറന്നപ്പോഴാണ് ഹാളിൽ ഉമ്മ മരിച്ച് കിടക്കുന്ന നിലയിൽ കാണപ്പെട്ടത്. നിലവിളിച്ചതോടെ അയൽവാസികൾ ഓടി കൂടുകയായിരുന്നു. വിവരം അറിയിച്ചതോടെ വലപ്പാട് പൊലിസ് സ്ഥലത്ത് എത്തി. മൃതദേഹത്തിന് ദുർഗന്ധവുമുണ്ട്.
വ്യാഴാഴ്ച കെ.എസ്.ഇ.ബി. ജീവനക്കാർ എന്തോ ആവശ്യത്തിന് വീട്ടുപരിസരത്ത് വന്നപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാവിലെ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പൊസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകും.