വടക്കാഞ്ചേരി : എങ്കക്കാട് പാടശേഖരത്തിനു സമീപമുള്ള പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകീട്ട് 3 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. എങ്കക്കാട് സ്വദേശി സന്തോഷിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. നാട്ടുകാർ ചേർന്ന് തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. വടക്കാഞ്ചേരി പോലീസ് മേൽനടപടികൾ ആരംഭിച്ചു.