September 19, 2024
NCT
KeralaNewsThrissur News

മലേഷ്യൻ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്ത് വാഫി വിദ്യാർത്ഥി.

തൃശൂർ : മലേഷ്യയിലെ കോലാലമ്പൂറിൽ മാർച്ച് മാസം 21,22,23 തിയ്യതികളിലായി നടന്ന അന്താരാഷ്ട്ര ഏഷ്യ മുസ്ലിം സമ്മിറ്റിൽ പ്രബന്ധം അവതരിപ്പിക്കാൻ മലയാളി വിദ്യാർത്ഥിക്ക് അവസരം ലഭിച്ചു. പെരിന്തൽമണ്ണയിലെ തൂത പാറൽ വാഫി കോളേജ് അഞ്ചാം വർഷ വിദ്യാർത്ഥിയായ മുഹമ്മദ് ഉബൈദുല്ലക്കാണ് അവസരം ലഭിച്ചത്.

കോലാലമ്പൂരിലെ സ്റ്റുടെക് ഇൻ്റർനാഷണൽ ഓർഗനൈസേഷൻ്റെ ആഭിമുഖ്യത്തിൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കായി വിവിധ യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ച് നടത്തിയ സമ്മേളനത്തിൽ വ്യത്യസ്‌ത തീമുകളിൽ കോൺഫറൻസുകൾ, സെമിനാറുകൾ, സിമ്പോസി യങ്ങൾ, വർക്ക്ഷോപ്പുകൾ, പരിശീലന – വികസന പരിപാടികൾ എന്നിവയാണ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായി നടത്തപ്പെട്ടത്ത്.

മതവും ഭൗതികവും സമന്വയിപ്പിച്ച് പഠിക്കുന്ന വാഫി സംവിധാനത്തോടൊപ്പം ഡിഗ്രീ ബി എ ഇംഗ്ലീഷ് വിഭാഗത്തിൽ പഠനം നടത്തുന്ന മുഹമ്മദ് ഉബൈദുല്ല ‘സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വിദ്യാഭ്യാസ നയവും വിദ്യാഭ്യാസ പ്രവർത്തനങ്ങളും ‘ എന്ന വിഷയത്തിലാണ് സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിച്ചത്.

പഴയന്നൂർ ഇബ്രാഹിം അൻവരിയുടെയും സാജിതയുടേയും ഇളയ മകനാണ് ഉബൈദുല്ല.
3 ദിവസങ്ങളിലായി നടന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്നും 2 വിദ്യാർഥികൾക്ക് മാത്രമാണ് പങ്കെടുക്കാൻ അവസരം ലഭിച്ചത്.

Related posts

ഒല്ലൂരിൽ വിൽപ്പനക്കായി കൊണ്ട് വന്ന ഹെറോയിനുമായി അസാം സ്വദേശിയായ യുവാവ് പിടിയിൽ.

murali

തിങ്കളാഴ്ച മുതൽ തൃശൂർ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കും.

murali

കെ പി പ്രഭാകരൻ്റെ 15-ാം ചരമ വാർഷികാചരണം മന്ത്രി രാജൻ ഉദ്‌ഘാടനം ചെയ്തു.

murali
error: Content is protected !!