September 19, 2024
NCT
KeralaNewsThrissur News

ജപ്തി നടപടി നേരിട്ട കുടുംബത്തോട് പൊലിസ് മോശമായി പെരുമാറിയതിൽ വ്യാപക പ്രതിഷേധം.

അന്തിക്കാട് : പുത്തൻപീടികയിൽ ജപ്‌തി നടപടി നേരിട്ട കുടുംബത്തോട് അന്തിക്കാട് എസ് ഐ മോശമായി പെരുമാറിയതിൽ വ്യാപക പ്രതിഷേധം. വിഷയം സംബന്ധിച്ച് അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ സംസാരിക്കാൻ ചെന്ന സിപിഐ എം അന്തിക്കാട് ലോക്കൽ സെക്രട്ടറി എ വി ശ്രീവത്സനെ എസ്ഐ പ്രവീൺ അധിക്ഷേപിച്ചു.

ജപ്‌തി നടപടി നേരിട്ട സുരേഷ് ചക്കിത്തറയോടും കുടുംബത്തോടും തുടക്കം മുതൽതന്നെ എസ്ഐ ശത്രുതാപരമായ സമീപനമാണ് സ്വീകരിച്ചത്. സുരേഷിനെ കരുതൽ തടങ്കലിൽ വച്ചതിനുശേഷമാണ് ജപ്‌തി നടപടികൾക്ക് എസ്ഐയും സംഘവും സുരക്ഷ പോയത്. ഈ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ ചെന്ന ശ്രീവത്സനോട് സഭ്യമല്ലാത്ത ഭാഷയാണ് ഓഫീസർ നടത്തിയത്.

ബലപ്രയോഗത്തിലുടെ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചാണ് സുരേഷിൻ്റെ കുടുംബത്തെ ഒഴിവാക്കിയത്. എസ്ഐ ഉൾ പ്പെടെയുടെയുള്ള ഉദ്യോഗസ്ഥർ ക്കെതിരെ നടപടി സ്വീകരിക്കണമെന്നും എ വി ശ്രീവത്സൻ ആവശ്യപ്പെട്ടു.

Related posts

അതിരപ്പിള്ളിയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു.

murali

കൊടുങ്ങല്ലൂരിൽ രണ്ടിടങ്ങളിൽ മോഷണം.

murali

സംസ്ഥാനത്തെ ചൂടിന് മാറ്റമില്ല; 12 ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ്.

murali
error: Content is protected !!