September 19, 2024
NCT
KeralaNewsThrissur News

വാടാനപ്പള്ളി സെൻ്ററിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് ഒരാൾ മരിച്ചു.

വാടാനപ്പള്ളി സെൻ്ററിൽ പഞ്ചായത്ത് ഓഫീസിനു മുൻവശം സുഹൃത്തുക്കളായ രണ്ട് പേർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് ഒരാൾ മരിച്ചു. മുളങ്കുന്നത്തു കാവ് വിളപ്പായ സ്വദേശി കൈതാരത്ത് വീട്ടിൽ റിച്ചാർഡ്‌ നിക്സൺ (18) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തയാളെ പരിക്കുകളോടെ ആശുപത്രയിൽ പ്രവേശിപ്പിച്ചു.

സുഹൃത്ത് പുലരിക്കൽ വീട്ടിൽ ദേവദത്തൻ(18) ന് പരിക്കേറ്റു. ഇരുവരേയും വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും  റിച്ചാർഡിൻ്റെ ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം.

Related posts

ഓൺലൈൻ വഴി രണ്ടുലക്ഷത്തിലധികം രൂപ തട്ടിപ്പുനടത്തിയ കേസിലെ പ്രതികൾ പിടിയിൽ.

murali

സംസ്ഥാനത്ത് അതിതീവ്ര മഴ വരുന്നു: എറണാകുളം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്; ഉയർന്ന തിരമാല മുന്നറിയിപ്പ്.

murali

54 -ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടൻ: പൃഥ്വിരാജ് സുകുമാരൻ.

murali
error: Content is protected !!