September 20, 2024
NCT
NewsKeralaThrissur News

നാടിനെ പകർത്തി നാടക ശില്പശാല; കുട്ടികളുടെ നാടക ക്യാമ്പ് സമാപിച്ചു.

തളിക്കുളം : ‘നാടക ശില്പശാല’ എന്നർത്ഥം വരുന്ന “തയ്യർ തിയാത്രോ” യുടെ ബാനറിൽ തളിക്കുളം കൈതക്കൽ എസ് എൻ കെ എൽപി സ്കൂളിൽ വെച്ച് നാല് ദിവസമായി നടന്നിരുന്ന കുട്ടികളുടെ നാടക ക്യാമ്പ് സമാപിച്ചു. മെയ് 9 ന് ആരംഭിച്ച ക്യാമ്പിന് സ്നേഹ ലിജി, എൻ.എസഫീർ എന്നിവർ നേതൃത്വം നൽകി.

ക്യാമ്പ് ഡയറക്ടർ ആയി ഗിഷാൻ എറവ്, ക്യാമ്പിലെ അദ്ധ്യാപകരായി അൻസാർ അബ്ബാസ്, ബൈജു സദാനന്ദൻ എന്നിവരും കുട്ടികൾക്കൊപ്പം ഉണ്ടായി. തയ്യർ തിയാത്രോ അംഗങ്ങൾ ആയ ശക്തി. എൽ. എസ്, ആരതി ശശി.കെ, വിശാൽ. ടി.ഡി, നെറിൻ ബൈജു എന്നിവർ കുട്ടികളുടെ നാടകങ്ങളുടെ സംവിധാനത്തിന് സഹായികളായി ക്യാമ്പിൽ മുഴുവൻ സമയവും പ്രവർത്തിച്ചു.

ക്യാമ്പിലെ കുട്ടികളുടെ ആശയം സ്വീകരിച്ച് ഡയറക്ടർ ഗിഷാൻ ഇത് നമ്മുടെ നാട്, മാനിഫെസ്റ്റോപ്പിയ, ലഹരി ഒരു പിശാച് എന്നീ മൂന്ന് നാടകങ്ങൾ സംവിധാനം നിർവ്വഹിച്ചു. ക്യാമ്പിൻ്റെ സമാപനത്തിന് മുന്നോടിയായി നടന്ന സാസ്കാരിക സദസ്സ് ചിത്രകാരൻ ടി.എം. അസീസ് ഉദ്ഘാടനം നിർവ്വഹിച്ചു.

ഐസിഎൽ അസി. കോച്ച് പുരുഷോത്തമൻ, പ്രിയ പത്മരാജ്, ശൈലേഷ്.പി.ഡി, യഹിയ തളിക്കുളം എന്നിവർ ആശംസകൾ നേർന്നു. ക്യാമ്പിലെ കുട്ടികളായ നവമി.വി.ആർ, അമേയ.പി.പി, മനു കൃഷ്ണ.വി.പി, നീരവ്.വി.ആർ, വൈഖ.പി.യു എന്നിവർ ക്യാമ്പ് അനുഭവങ്ങൾ പങ്കുവെച്ചു സംസാരിച്ചു.

തുടർന്ന്  കുട്ടികളുടെ നാടകങ്ങൾ വേദിയിൽ അവതരിപ്പിച്ചു. സ്നേഹലിജി സംവിധാനം നിർവ്വഹിച്ച രംഗചേതന തൃശൂർ നാടക സംഘത്തിൻ്റെ “പരേതൻ്റെ ആത്മാവ്” നിറകയ്യടികളോടെ അരങ്ങേറി.

Related posts

വാടാനപ്പിള്ളിയിൽ കേബിൾ വലിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ഗുരുതര പരിക്ക്.

murali

അന്തിക്കാട് പോലീസ് സ്റ്റേഷനിൽ മധ്യവയസ്‌കൻ നേരിട്ട ക്രൂര മർദ്ദനത്തിന്റെ തെളിവുകൾ പുറത്ത്.

murali

എസ് എസ് എൽസി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും, വനിതാ സംഗമവും നടത്തി.

murali
error: Content is protected !!