NCT
KeralaNewsThrissur News

ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടി.

വടക്കേക്കാട് : പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടി. വടക്കേക്കാട് നാലാംകല്ല് കുന്നനയിൽ വീട്ടിൽ ഷെക്കീറിനെയാണ് ഗുരുവായൂർ അസിസ്റ്റൻറ കമ്മീഷണർ സുന്ദരൻ സി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പാലക്കാട് അഗളി നരസിംഹമുക്ക് ഊരിൽ നിന്ന് പിടികൂടിയത്.

2023 സെപ്തംബർ 9 ന് പോക്സോ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പീഡനത്തിനിരയായ അതിജീവിത നൽകിയ പരാതിയെ തുടർന്നാണ് പ്രതി ഒളിവിൽ പോയത് കൊലപാതകശ്രമം, പോക്സോ, കഞ്ചാവ് കേസ്സുകളിൽ പ്രതിയായ ഷെക്കീർ, അഗളി നരസിംഹമുക്ക് ഊരിൽ ഒളിവിൽ കഴിഞ്ഞുവരുന്നതായി എ.സി.പിക്ക് ലഭിച്ച രഹസ്യവിവരം ലഭിച്ചതിൻെറ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം അഗളിയിലെത്തിയത് തുടർന്ന് പ്രതിയെ പോലീസ് സംഘം പിടികൂടുകയായിരുന്നു.

സബ് ഇൻസ്പെക്ടർ സുനിൽകുമാർ. സീനിയർ സി.പി.ഒ ഹംദ്, സിപിഒ മെൽവിൻ മൈക്കിൾ എന്നിവരെ കൂടാതെ അഗളി പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ കൃഷ്ണദാസ്, എഎസ്.ഐമാരായ സുന്ദരി, ദേവസ്സി, സിപിഒ അഭിലാഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.അറസ്റ്റ് ചെയ്ത പ്രതിയെ വടക്കാഞ്ചേരി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.. കോടതി 14 ദിവസത്തേക്ക് റിമാൻറ് ചെയ്തിട്ടുള്ളതുമാണ്.

Related posts

ലീഡർ കെ കരുണാകരൻ 106-ാം ജന്മിനവാർഷികാചരണം നടത്തി.

murali

തൃശൂർ കളക്ടറേറ്റ് പരിസരത്ത് മാതൃകാ ഹരിത പോളിങ് ബൂത്ത് ഒരുങ്ങി.

murali

റോഡുകളുടെ ശോച്യവസ്ഥ; തൃശൂർ – കോഴിക്കോട്, തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടുകളിൽ ഈ മാസം 26 ന് ബസ്സ് സമരം.

murali
error: Content is protected !!