September 19, 2024
NCT
KeralaNewsThrissur News

ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കത്തി. വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു.

കോഴിക്കോട് : രോഗിയുമായി പോയ ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കത്തി. വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു. നാദാപുരം സ്വദേശി സുലോചന (57)ആണ് മരിച്ചത്.  മിംസ് ആശുപത്രിക്ക് സമീപം  ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ദാരുണസംഭവം നടന്നത്.

മലബാർ മെഡിക്കൽ കോളേജിൽനിന്ന്  ശസ്ത്രക്രിയയ്ക്കായി സുലോചനയെ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയാണ് സംഭവം. സമീപത്തെ കടയിലേക്കും തീ പടർന്നു. കനത്ത മഴയും അപകടത്തിന് കാരണമായി. ആംബുലന്‍സിലുണ്ടായിരുന്നവരെ ആശുപത്രിയലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

Related posts

വിദ്യാർഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയയാൾ പിടിയിൽ.

murali

കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ട പഠനത്തിനായി ആണ്‍കുട്ടികള്‍ക്കും അവസരമൊരുങ്ങുന്നു.

murali

തൃപ്രയാറിൽ വാഹനാപകടം; ഡ്രൈവർക്ക് പരിക്ക്.

murali
error: Content is protected !!