NCT
KeralaNewsThrissur News

മദ്യലഹരിയില്‍ പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ ആറുപേര്‍ അറസ്റ്റിൽ.

ഇരിങ്ങാലക്കുട : മാടായിക്കോണം അച്യുതന്‍ മൂലയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന പരാതിയില്‍ അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ തട്ടിക്കയറിയ സംഭവത്തില്‍ ആറുപേരെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

ഇരിങ്ങാലക്കുട വിളക്കുംപാടം സ്വദേശി ചാമക്കാല വീട്ടില്‍ സ്റ്റിഗോ (27), ഇരിങ്ങാലക്കുട എസ് എന്‍ നഗറില്‍ കുറ്റിക്കാടന്‍ വീട്ടില്‍ ശിവാസ് (21), മാപ്രാണം എഴുപുറത്ത് വീട്ടില്‍ അജിത്ത് (24), സഹോദരന്‍ അഖില്‍ (22), മാടായിക്കോണം ചെമ്പാറ വീട്ടില്‍ ആഷിഖ് (24), സഹോദരന്‍ ആദര്‍ശ് (22) എന്നിവരെയാണ് പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന്

ഇരിങ്ങാലക്കുട സ്റ്റേഷൻ ഓഫീസർ മനോജ് കെ. ഗോപിയുടെ നിർദേശപ്രകാരം എസ്.ഐ. രാജുവും സംഘവും അറസ്റ്റുചെയ്തത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളില്‍ നേരത്തെ കേസുകളില്‍ ഉള്‍പ്പെട്ടിരുന്ന സ്റ്റിഗോയെ റിമാന്റ് ചെയ്തു. മറ്റുള്ളവര്‍ക്ക് ജാമ്യം നല്‍കി.

Related posts

പ്രമുഖ സംഗീതജ്ഞനും ഗിറ്റാർവാദകനുമായ ആറ്റ്ലി ഡിക്കൂഞ്ഞ അന്തരിച്ചു.

murali

മാന്നാറില്‍ കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

murali

യുവതിയെ വിവാഹ വാഗ്‌ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!