September 19, 2024
NCT
KeralaNewsThrissur News

ടാങ്കർലോറിയും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ മരിച്ചു.

കുന്നംകുളം : കുളപുള്ളി ചുവന്നഗേറ്റിൽ ടാങ്കർലോറിയും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാവന്നൂർ സ്വദേശി നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ മരിച്ചു. ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് അപകടം ഉണ്ടായത്.

പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഐ.പി.ടി. കോളേജിന് സമീപം എതിരെ വന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. മരിച്ച രതീഷ് നാടൻപാട്ട് കലാരംഗത്ത് സജീവ സാന്നിധ്യമാണ്. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related posts

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് റോബോട്ടുകളും.

murali

എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ യേശുവിൻ്റെ കുരിശിൻ്റെ യാത്രയിൽ “ത്യാഗം” ദൃശ്യാവിഷ്ക്കാര യാത്ര ശ്രദ്ധേയമായി.

murali

നബിദിന റാലിക്ക് സ്വീകരണം നൽകി.

murali
error: Content is protected !!