September 19, 2024
NCT
KeralaNewsThrissur News

ഉമർ ഹാജിയുടെ വിയോഗത്തിൽ സർവകക്ഷി അനുസ്മരണം സംഘടിപ്പിച്ചു.

മുറ്റിച്ചൂർ :  മത – രാഷ്ട്രീയ – സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യമായിരുന്ന ഉമർ ഹാജിയുടെ വിയോഗത്തിൽ മുറ്റിച്ചൂരിൽ സർവകക്ഷി അനുസ്മരണം സംഘടിപ്പിച്ചു.  മുസ് ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് കെ.എ. ഹാറൂൺ റഷീദ് അധ്യക്ഷനായി.

മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.എച്ച്. റഷീദ്, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ശറഫുദ്ദീൻ മൗലവി വെന്മേനാട്, എസ്.എം.എഫ് ജില്ലാ സെക്രട്ടറി അബ്ദുൽ കരീം ഫൈസി പൈങ്കണ്ണിയൂർ, ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ സെക്രട്ടറി ഇല്യാസ് ഫൈസി, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി പി.പി. മുസ്തഫ മൗലവി,

കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ.ബി. രാജീവ്, സി.പി.എം അന്തിക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.വി. ശ്രീവത്സൻ, മുറ്റിച്ചൂർ മഹല്ല് പ്രസിഡൻ്റ് സഗീർ ഹാജി, ഖത്തീബ് സിദ്ദീഖ് ബാഖവി, എടയാടി ഉസ്മാൻ, കെ.കെ. നജീബ്, ആർ.എസ്. മുഹമ്മദ് മോൻ, കെ.എസ്. റഹ്മത്തുല്ല എന്നിവർ സംസാരിച്ചു.

Related posts

ലോക്‌സഭാ തിരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി.

murali

സ്വകാര്യ മൊബൈല്‍ കമ്പനിയുടെ കേബിള്‍ മോഷ്ടിക്കാന്‍ ശ്രമം രണ്ടുപേര്‍ അറസ്റ്റില്‍.

murali

തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം 36 ആയി.

murali
error: Content is protected !!