ചാലക്കുടിയിൽ ബൈക്കിൽ കഞ്ചാവ് കടത്തിയ രണ്ട് പേർ പിടിയിലായി. ആലുവ കിഴക്കുംഭാഗം സ്വദേശി അലൻ (22), കുന്നത്തുനാട് ചേലമറ്റം സ്വദേശി ഷാനു (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് മെലൂരിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. ഇവരിൽ നിന്നും 2.3 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
റേഞ്ച് ഇൻസ്പെക്ടർ സമീറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഗ്രേഡ് എഇഐമാരായ സുനിൽ കുമാർ, ദിബോസ്, ഷാജി, സുരേഷ് ജെയ്സൺ ജോസ്, ജിപിഒമാരായ ആനന്ദൻ, ഷിജു വർഗീസ്, ഡബ്ല്യു സിഇഒ പിങ്കി മോഹൻദാസ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.