September 20, 2024
NCT
KeralaNewsThrissur News

കരിക്കുകെട്ടി മർദിച്ച അന്തിക്കാട് സി.ഐ. യുടെ നടപടി; പ്രത്യേക സംഘം അന്വേഷിക്കും.

അന്തിക്കാട് : പോലീസ് കസ്റ്റഡിയിലെടുത്ത യുവാക്കളെ കരിക്കുകെട്ടി മർദിച്ച അന്തിക്കാട് സി.ഐ. യുടെ നടപടി പോലീസ് സൂപ്രണ്ടിന്റിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. വെളുത്തൂർ നമ്പോർക്കാവ് ക്ഷേത്രത്തിലെ ഭരണിവേലയുടെ ഭാഗമായ ഗാനമേളക്കിടെ കശപിശയുണ്ടായി.

ഇതേത്തുടർന്ന് പ്രായപൂർത്തിയാകാത്തവരടക്കം ഒട്ടേറെപ്പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ രണ്ട് സി.പി.എം. പ്രവർത്തകരടക്കം ആറുപേരെ സി.ഐ. കരിക്കുകൊണ്ടിടിച്ചുവെന്നാരോപിച്ച് തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

സംഭവത്തിൽ മർദനമേറ്റവർ മുഖ്യമന്ത്രി, ഡി.ജി.പി., കേന്ദ്ര സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകൾ, പട്ടികജാതി കമ്മിഷൻ അടക്കമുള്ളവർക്ക് പരാതി നൽകി. തുടർന്നാണ് എസ്.പി.യുടെ പ്രത്യേകസംഘത്തിന് പരാതി കൈമാറിയെന്ന ഉത്തരവ് പരാതിക്കാർക്ക് കിട്ടിയത്.

Related posts

നാലര പതിറ്റാണ്ടുകാലം പൂരനഗരിയെ മേളലയത്തിലാറാടിച്ച കേളത്ത് അരവിന്ദാക്ഷ മാരാർ അന്തരിച്ചു.

murali

മൂർക്കനാട് കൊലപാതകം : 6 പ്രതികൾ പിടിയിൽ.

murali

റോഡുകളുടെ ശോച്യവസ്ഥ; തൃശൂർ – കോഴിക്കോട്, തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടുകളിൽ ഈ മാസം 26 ന് ബസ്സ് സമരം.

murali
error: Content is protected !!