NCT
KeralaNewsThrissur News

ഏങ്ങണ്ടിയൂർ പഞ്ചായത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കൈവരിച്ച സ്കൂളുകളെ ഉമ്മൻചാണ്ടി സ്മൃതികേന്ദ്രം ആദരിച്ചു.

ഏങ്ങണ്ടിയൂർ : ഉമ്മൻചാണ്ടി സ്മൃതികേന്ദ്രം ഏങ്ങണ്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം കൈവരിച്ച സെന്റ് തോമസ് ഹൈസ്കൂളിനും, നാഷണൽ ഹൈസ്കൂളിനും ഉമ്മൻചാണ്ടി സ്മൃതികേന്ദ്രം ആദരവും ഫലകവും നൽകി ആദരിച്ചു.

രതീഷ് ഇരട്ടപ്പുഴയുടെ അധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗത്തിൽ നൗഷാദ് കൊട്ടിലുങ്ങൽ ഉമ്മൻചാണ്ടി സമൃദ്ധി കേന്ദ്രത്തിന്റെ ഫലകം കൈമാറുകയും, ഹുസൈൻ ഇ എസ് സ്വാഗതവും അക്ബർ ചേറ്റുവ മുഖ്യപ്രഭാഷണം നടത്തി. ധന്യ ചന്ദ്രൻ നന്ദിയും പറഞ്ഞു.

നാഷണൽ എച്ച് എസ് ഹൈസ്കൂളിന്റെ പ്രധാന അധ്യാപിക ഷൈനി ടീച്ചർ, പി ടി എ പ്രസിഡണ്ട് രാജേഷ് ചക്കാമഠത്തിൽ, സെൻതോമസ് ഹൈസ്കൂൾ പ്രധാന അധ്യാപകൻ പി ജെ ജോൺ, പി ടി എ പ്രസിഡണ്ട് രാധാകൃഷ്ണൻ പുളിഞ്ചോട് മറ്റ് പിടിഎ ഭാരവാഹികളും, അധ്യാപകരും ചടങ്ങിൽ സന്നിഹിതരായിരുന്നു

Related posts

കള്ളക്കടൽ പ്രതിഭാസം; തൃശൂർ ജില്ലയുടെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസം തുടങ്ങി.

murali

ആറാട്ടുപുഴ പൂരം; വെടിക്കെട്ടിന് അനുമതി.

murali

വൈദ്യുതി പുന:സ്ഥാപിക്കാൻ വൈകും; പട്ടിക്കാട് ഇലക്ട്രിക് സെക്ഷനിൽ വിവിധ ഇടങ്ങളിലായി 80 ഓളം വൈദ്യുതി തൂണുകൾ തകർന്നു.

murali
error: Content is protected !!