September 19, 2024
NCT
KeralaNewsThrissur News

നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉജ്ജീവനം പരിപാടി സംഘടിപ്പിച്ചു.

നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉജ്ജീവനം എന്ന പരിപാടി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച്  പ്രിൻസിപ്പൽ ഇൻ ചാർജ് സന്ധ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ശലഭ ജ്യോതിഷ് സ്വാഗതം ആശംസിച്ചു.

ചുറ്റുപാടുകളിൽ നിന്നും കിട്ടുന്ന ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള ന്യൂട്രീഷ്യസ് ഫുഡ് ഉണ്ടാക്കുന്നതിനുള്ള പരിശീലനം  പ്രതിഭ ചേർത്തേടത്തിന്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. പരിപാടിയിൽ മുഴുവൻ എൻഎസ്എസ് വളണ്ടിയേഴ്സും അധ്യാപകരായ ഷൈജ ഇ ബി. രശ്മി വി ജി എന്നിവർ പങ്കെടുത്തു.

Related posts

കയ്പമംഗലം ചളിങ്ങാട് സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി.

murali

ജെസ്സി ബാബു നിര്യാതയായി.

murali

പുഷ്പാർജ്ജിനി ടീച്ചർ നിര്യാതയായി.

murali
error: Content is protected !!