അന്തിക്കാട് : അറബിക് ജോതിഷത്തിന്റെ മറവിൽ പീഡനം; പ്രതിയെ റിമാൻഡ് ചെയ്തു. പഴുവിൽ അറബിക് ജോതിഷം നടത്തുന്ന ഒറ്റപ്പാലം സ്വദേശി പാലക്ക പറമ്പിൽ ഹുസൈൻ മകൻ യൂസഫലിയെ (45) പീഡനക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. (പത്തിരി പാല ഗവ: സ്കൂളിനടുത്ത് യൂസഫലി ഇപ്പോൾ താമസം.)
തൃശൂർ സ്വദേശിനിയുടെ ദോഷം മാറ്റുവാനായി പൂജ ചെയ്ത് എന്തോ മണപ്പിച്ചു അര മയക്കത്തിലായ യുവതിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു വെന്നാണ് പരാതി. പോലീസ് കേസ് എടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.