NCT
KeralaNewsThrissur News

തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി.

തൃശൂർ : തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ വിയ്യൂരിൽ നിന്ന് രക്ഷപ്പെട്ടു. തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്നാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് സംഭവം. തമിഴ്നാട്ടിലെ കോടതിയിൽ ഹാജരാക്കി വിയ്യൂർ ജയിലിനു സമീപം എത്തിച്ചെങ്കിലും ഉദ്യോഗസ്ഥരെ തള്ളി മാറ്റി ബാലമുരുകൻ രക്ഷപ്പെടുകയായിരുന്നു. പൊലീസുകാർ പിന്നാലെ ഓടിയെങ്കിലും പിടിക്കാനായില്ല.‌‌‌

കേരളത്തിലെയും തമിഴ്നാട്ടിലെയും കൊലപാതകം, മോഷണം ഉൾപ്പെടെ 53 കേസുകളിൽ പ്രതിയാണ് ബാലമുരുകൻ. 2023 സെപ്റ്റംബർ 24 മുതൽ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലായിരുന്നു ഇയാൾ. പൊലീസിനെ ആക്രമിച്ച് നേരെത്തെയും ജയിൽ ചാടിയിട്ടുണ്ട്. ബാലമുരുകനായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു.

Related posts

തൃശ്ശൂർ പൂരത്തിനിടെ പൊലീസ് ബലപ്രയോഗം അതിരുവിട്ടു: പൂരം നിർത്തിവച്ച് തിരുവമ്പാടി. ചരിത്രത്തിൽ ആദ്യം.

murali

ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വമിഷൻ അംബാസിഡർ പദവി സ്വയം ഒഴിഞ്ഞ് ഇടവേള ബാബു.

murali

തൃപ്രയാറിൽ നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി.

murali
error: Content is protected !!