September 19, 2024
NCT
KeralaNewsThrissur News

വെസ്റ്റ് നൈൽ പനിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.

നാട്ടിക : എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദത്തു ഗ്രാമത്തിലെ വീട്ടുകാർക്കും, കുടുംബശ്രീ പ്രവർത്തകർക്കും, തൊഴിലുറപ്പുകാർക്കും വെസ്റ്റ് നൈൽ പനിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.

എൻഎസ്എസ് ലീഡർ കെ യു ശ്രീലക്ഷ്മി ബോധവൽക്കരണ ക്ലാസ് എടുക്കുകയും കൊതുക് നിവാരണത്തിനുള്ള മാർഗനിർദ്ദേശം നൽകുകയും ചെയ്തു. ഉഗാണ്ടയിലെ വെസ്റ്റ് നൈൽ പ്രദേശത്താണ് ഈ രോഗം ആദ്യമായി സ്ഥിരീകരിച്ചത്, അതുകൊണ്ടാണ് ഇതിനെ വെസ്റ്റ് നൈൽ പനി എന്നറിയപ്പെടുന്നത്.

വെസ്റ്റ് നൈൽ പനിയുടെ രോഗലക്ഷണങ്ങളെ കുറിച്ചും അതിന്റെ പരിഹാരമാർഗ്ഗങ്ങളെ കുറിച്ചും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയുണ്ടായി. ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശലഭ ജ്യോതിഷ്, മുഴുവൻ എൻഎസ്എസ് വളണ്ടിയേഴ്സും മറ്റ് അധ്യാപകരായിട്ടുള്ള ഷൈജ ഇബി, രശ്മി വി ജി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

Related posts

മലപ്പുറത്ത് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണു മരിച്ചു.

murali

ഭാരതപ്പുഴയില്‍ തീപിടുത്തം; കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി.

murali

കാർഗിൽ വിജയ്ദിവസം വിമുക്തഭടൻമാർക്ക് അനുമോദനം നൽകി നെഹ്റു സ്റ്റഡി സെന്റർ.

murali
error: Content is protected !!