September 19, 2024
NCT
KeralaNewsThrissur News

താന്ന്യം ഗ്രാമപഞ്ചായത്തിലെ മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായുള്ള പഞ്ചായത്ത് തല ശുചിത്വയഞ്ജത്തിൻ്റെ ഉത്ഘാടനം നടന്നു.

അന്തിക്കാട് : താന്ന്യം ഗ്രാമപഞ്ചായത്തിലെ മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായുള്ള പഞ്ചായത്ത് തല ശുചിത്വയഞ്ജത്തിൻ്റെ ഉത്ഘാടന ചടങ്ങ് പഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്നു. യോഗത്തിൽ താന്ന്യം ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി സുനിൽ സ്വാഗതം പറഞ്ഞു. താന്ന്യം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ.എസ് അഷ്റഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് താന്ന്യം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശുഭസുരേഷ് ഉത്ഘാടനം ചെയ്തു.

5-ാം വാർഡ് മെമ്പർ ആൻ്റോതൊറയൻ,15ാം വാർഡ് മെമ്പർ സിജോ പുലിക്കോട്ടിൽ, 13ാം വാർഡ് മെമ്പർ ജിഷ്ണു പ്രേമൻ, തൃപ്രയാർ കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അരുൺ എന്നവർ ആശംസ അർപ്പിച്ച ചടങ്ങിന് പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ട്ർ വിഷ്ണു റാം നന്ദി പറഞ്ഞു . 18, 19 തീയതികളിലായി പഞ്ചായത്തിലെ 18 വാർഡുകളിലും ശുചിത്വ യജ്ഞം നടത്തും.

Related posts

വാടാനപ്പള്ളിയിൽ നിയന്ത്രണം വിട്ട ടോറസ് ചരക്ക് ലോറിയിലിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു.

murali

എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ നേപ്പാളി വിദ്യാർത്ഥിനിയെ ആദരിച്ച് മന്ത്രി ആർ ബിന്ദു.

murali

മദ്യലഹരിയില്‍ പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ ആറുപേര്‍ അറസ്റ്റിൽ.

murali
error: Content is protected !!