September 19, 2024
NCT
KeralaNewsThrissur News

അതിരപ്പിള്ളി മേഖലയില്‍ വിനോദസഞ്ചാരികളുടെ കാറിനുനേരെ പാഞ്ഞടുത്ത് കാട്ടാന.

ചാലക്കുടി : അതിരപ്പിള്ളി മേഖലയിലേക്കെത്തിയ വിനോദസഞ്ചാരികളുടെ കാറിനുനേരെ കാട്ടാന പാഞ്ഞടുത്തു.  റോഡിന് ഇരുവശവും നിന്നിരുന്ന ആന കൂട്ടത്തിൽ നിന്നും റോഡിലേക്കിറങ്ങിയ പിടിയാനയാണ് കാറിന് നേരെ പാഞ്ഞടുത്തത്. കാർ പെട്ടെന്ന് പിന്നോട്ട് എടുത്തതിനാൽ കാറിലുണ്ടായിരുന്നവർ അക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു.

അന്തര്‍സംസ്ഥാന പാതയില്‍ ആനക്കയത്ത് ഇന്നലെ വൈകുന്നേരം (ഞായര്‍)  അഞ്ചിനായിരുന്നു സംഭവം. മലക്കപ്പാറയില്‍നിന്നും തിരികെ വരികയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറിനുനേരെയാണ് കാട്ടാന പാഞ്ഞടുത്തത്.

Related posts

കൊടുങ്ങല്ലൂരിലെ തീരമേഖലയിൽ കടലാക്രമണം രൂക്ഷം.

murali

കാണാതായ വീട്ടമ്മയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

murali

സിറാജ് നിര്യാതനായി.

murali
error: Content is protected !!