September 19, 2024
NCT
KeralaNewsThrissur News

കയ്പ‌മംഗലത്ത് ദേശീയപാതയുടെ സർവ്വീസ് റോഡിൽ വെള്ളക്കെട്ട്.

കയ്പ‌മംഗലത്ത് ദേശീയപാതയുടെ സർവ്വീസ് റോഡിൽ വെള്ളക്കെട്ട്. കയ്പമംഗലം കൊപ്രക്കളം സെൻ്ററിലെ പടിഞ്ഞാറ് ഭാഗത്തുള്ള സർവ്വീസ് റോഡിലാണ് വെള്ളക്കെട്ട് നാട്ടുകാർക്ക് ദുരിതമായത്. ദിവസങ്ങളിലുണ്ടായ മഴവെള്ളം കാനയിലേയ്ക്ക് ഒഴുകിപ്പോകാതെ കെട്ടിനിൽക്കുന്നതാണ് പ്രശ്‌നം.

ഇതുമൂലം കൂരിക്കുഴി ഭാഗത്ത് നിന്നും ദേശീയപാതയിലേയ്ക്ക് പ്രവേശിക്കാനായി വരുന്ന യാത്രക്കാരാണ് ദുരിതത്തിലായത്. അടിയന്തിരമായി വെള്ളം കാനയിലേക്ക് ഒഴുകിപ്പോകാൻ സംവിനാധമൊരുക്കുകയോ റോഡിൽ മെറ്റലിട്ട് ഉയർത്തുകയോ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related posts

വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധു വയറു വേദനയെ തുടർന്ന് മരിച്ചു .

murali

ഇരിങ്ങാലക്കുടയിൽ ഭാര്യയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ.

murali

കുടുംബ സഹായ ഫണ്ട് വിതരണം ചെയ്തു.

murali
error: Content is protected !!