September 19, 2024
NCT
KeralaNewsThrissur News

അവയവക്കടത്ത് കേസ്സ്; പിടിയിലായ തൃശൂര്‍ വലപ്പാട് സ്വദേശി സബിത്ത് നാസറിനെ റിമാന്‍ഡ് ചെയ്തു.

കൊച്ചി : അവയവക്കടത്ത് കേസില്‍ പിടിയിലായ തൃശൂര്‍ വലപ്പാട് സ്വദേശി സബിത്ത് നാസറിനെ റിമാന്‍ഡ് ചെയ്തു. വിദേശത്തേക്ക് ആളുകളെ കൊണ്ടുപോയി അവയവ വില്‍പ്പന നടത്തുന്ന സംഘത്തിന്റെ ഏജന്റായ സബിത്ത് കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ പിടിയിലായത്.

ഇതിനുപിന്നാലെ അവയവക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. രാജ്യാന്തര അവയവക്കടത്ത് സംഘങ്ങളുമായി പ്രതിക്ക് ബന്ധമുണ്ടോയെന്നതടക്കമുള്ള വിവരങ്ങളാണ് അന്വേഷണ വിധേയമാക്കുന്നത്.

അങ്കമാലി സെഷന്‍സ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. പ്രതിക്കായി അന്വേഷണസംഘം കോടതിയില്‍ കസ്റ്റഡി അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്. അവയവക്കടത്ത് കേസില്‍ ദേശീയ ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ ഈസ്റ്റർ ആഘോഷിച്ചു.

murali

കണ്ടക്ടറുടെ ക്രൂര മർദനത്തിനിരയായ വയോധികൻ മരിച്ചു.

murali

കയ്പമംഗലം ചളിങ്ങാട് സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി.

murali
error: Content is protected !!