September 19, 2024
NCT
KeralaNewsThrissur News

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു.

തൃപ്രയാർ : മെയ് 21മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. തൃപ്രയാർ ബസ്റ്റാൻഡ് പരിസരത്ത് നടന്ന പുഷ്പാർച്ചനയും അനുസ്മരണ യോഗവും ഡിസിസി ജനറൽ സെക്രട്ടറി വി ആർ വിജയൻ ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡണ്ട് പി എം സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എ എൻ സിദ്ധപ്രസാദ്,വി ഡി സന്ദീപ്, പി കെ നന്ദനൻ, സി എസ് മണികണ്ഠൻ,കെ വി സുകുമാരൻ,പി വി സഹദേവൻ എന്നിവർ സംസാരിച്ചു.

മധു അന്തിക്കാട്ട്, രഹന ബിനീഷ്, ഹേമ പ്രേമൻ, പിസി ജയപാലൻ, യു ബി മണികണ്ഠൻ, ബാബു പനക്കൽ, വി കെ വാസവൻ, മുഹമ്മദാലി കണിയാർക്കോട്, രാജീവ്‌ അരയംപറമ്പിൽ, കെ വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.

Related posts

ശിവരാത്രി ആഘോഷത്തിനിടെ മേളക്കാരൻ കുത്തേറ്റ് മരിച്ചു.

murali

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തൃശൂര്‍ ജില്ല നാളെ പോളിങ് ബൂത്തിലേക്ക്.

murali

വാഹനാപകടം : കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അരിമ്പൂർ സ്വദേശി മരിച്ചു.

murali
error: Content is protected !!