NCT
KeralaNewsThrissur News

പെരിങ്ങോട്ടുകരയിൽ ബസിൻ്റെ ചക്രം കയറി വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്.

പെരിങ്ങോട്ടുകര എ.ആർ.റോഡ് സ്റ്റോപ്പിൽ വച്ച് ബസ്സിൽ നിന്നിറങ്ങിയ വിദ്യാർത്ഥിനിയുടെ കാലിൽ അതെ ബസിന്റെ പിൻചക്രങ്ങൾ കയറി. തണ്ടാശ്ശേരി വീട്ടിൽ ശാലുവിനാണ് വലതു കാലിൽ തുടയുടെ മധ്യഭാഗം മുതൽ മുട്ടിന് കീഴ്ഭാഗം വരെ ഗുരുതര പരിക്കേറ്റത്.

സർവതോഭദ്രം ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റ ശാലുവിനെ ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വിദ്യ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് ശാലു. ഇന്ന് ഉച്ചയ്ക്ക് 3.30 യോടെയായിരുന്നു സംഭവം.

Related posts

കൊടുങ്ങല്ലൂരിലെ അനൗൺസർ നിസാർ നിര്യാതനായി.

murali

തൃശൂർ പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി പശുകിടാവിനെ കൊന്നു.

murali

ഗുരുവായൂരപ്പന്റെ ലോക്കറ്റ് സ്വർണം തന്നെ; മാപ്പ് പറഞ്ഞ് പ്രചരിപ്പിച്ചയാൾ.

murali
error: Content is protected !!