September 19, 2024
NCT
KeralaNewsThrissur News

കാപ്പ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചയാൾ അറസ്റ്റിൽ.

തൃശൂർ : കാപ്പ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചയാൾ അറസ്റ്റിൽ. കാപ്പ നിയമപ്രകാരം തൃശൂർ റെയ്ഞ്ച് ഡിഐജിയുടെ ഉത്തരവിൽ ആറുമാസക്കാലത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതു വിലക്കി നാടുകടത്തപ്പെട്ട ഉത്തരവു ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കോലഴി അത്തേക്കാട് സ്വദേശിയായ ചെമ്മിട്ടേരി വീട്ടിൽ ബാബു (28) വിനെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളെ 1.4.2024 മുതൽ 6 മാസകാലത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. പിന്നീട് ജില്ലയിൽ പ്രവേശിച്ച പ്രതിയെകുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സബ് ഇൻസ്പെക്ടർ ബി. പ്രമോദും സംഘവും നടത്തിയ അന്വേഷണത്തിലാണ് ജയ്ഹിന്ദ് മാർക്കറ്റിൽ നിന്നും ബാബുവിനെ അറസ്റ്റ് ചെയ്തത്.

Related posts

വ്രതമാസത്തിൻ്റെ വിശുദ്ധിയിൽ സക്കാത്തും റംസാൻ കിറ്റും സമ്മാനിച്ച് സ്നേഹത്തണലിൻ്റെ ജീവകാരുണ്യ സംരംഭം.

murali

എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും; മെയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കും.

murali

മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി അന്തരിച്ചു.

murali
error: Content is protected !!