NCT
KeralaNewsThrissur News

തൃശ്ശൂരിലും അവയവക്കച്ചവടം നടന്നുവെന്ന് വെളിപ്പെടുത്തല്‍; മുല്ലശ്ശേരിയിൽ ഏഴുപേരുടെ അവയവം ദാനം ചെയ്തത് ദാരിദ്ര്യം ചൂഷണം ചെയ്ത്.

തൃശ്ശൂര്‍ : ഇറാന്‍ കേന്ദ്രീകരിച്ച് തൃശ്ശൂര്‍ സ്വദേശി നടത്തിയ വന്‍ അവയക്കച്ചവടത്തിന് പിന്നാലെ തൃശ്ശൂരിലും അവയവക്കച്ചവടം നടന്നുവെന്ന് വെളിപ്പെടുത്തല്‍. മുല്ലശ്ശേരിയിൽ ഏഴുപേരുടെ അവയവം ദാനം ചെയ്തത് ദാരിദ്ര്യം ചൂഷണം ചെയ്ത്.

സാന്ത്വനം ജീവകാരുണ്യ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ വ്യക്തമായതെന്നും സ്ത്രീകളാണ് ഇരകളായതെന്നും മുല്ലശ്ശേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.എ ബാബു ചൂണ്ടിക്കാട്ടി.

ഇരകളായ ഏഴ് പേരില്‍ അഞ്ചുപേര്‍ വൃക്കയും രണ്ടുപേര്‍ കരളുമാണ് ദാനം ചെയ്തത്. പത്ത് മുതല്‍ പന്ത്രണ്ട് ലക്ഷം വരെയാണ് ഇതിന് പ്രതിഫലം ലഭിച്ചതെന്നും ഇരകളുടെ സാമ്പത്തിക പരാധീനതകള്‍ മുതലെടുത്താണ് മാഫിയകള്‍ അവയവ കച്ചവടം നടത്തിയതെന്നും, കഴിഞ്ഞ സെപ്തംബറില്‍ ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ കാര്യക്ഷമമായ അന്വേഷണം നടന്നില്ലെന്നും സി.എ ബാബു പറഞ്ഞു.

Related posts

പെരിഞ്ഞനത്ത് ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.

murali

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം.

murali

ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.

murali
error: Content is protected !!