NCT
KeralaNewsThrissur News

പുതുക്കാട് റെയില്‍വേ ഗേറ്റ് വാഹനം ഇടിച്ച് തകരാറിലായി.

പുതുക്കാട് റെയില്‍വേ ഗേറ്റ് വാഹനം ഇടിച്ച് തകരാറിലായി. ചൊവ്വാഴ്ച രാത്രിയാണ് ഗേറ്റില്‍ പിക്കപ്പ് ഇടിച്ചത്. ഗേറ്റ് തകരാറിലായതോടെ പുതുക്കാട്, ഊരകം, ഇരിങ്ങാലക്കുട ഭാഗത്തേക്കുള്ള വാഹന ഗതാഗതം തടസപ്പെട്ടു. ഗേറ്റ് അടക്കുന്നതിനിടെ മറികടക്കാന്‍ ശ്രമിച്ച പിക്കപ്പിൻ്റെ പുറകുവശം ഗേറ്റില്‍ കൊളുത്തി വലിക്കുകയായിരുന്നു.

ഗേറ്റിന്റെ ക്രോസ് ബാരിയറാണ് തകരാറിലായത്. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വാഹനത്തിന്റെ പേരില്‍ കേസ്സെടുത്തു. ബുധനാഴ്ച ഉച്ചയോടെ ഗേറ്റിന്റെ തകരാര്‍ പരിഹരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Related posts

പുതുക്കാട് തെങ്ങ് മുറിക്കുന്നതിനിടെ ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു.

murali

സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണി: യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയില്‍.

murali

കയ്‌പമംഗലം കാളമുറിയിൽ അണലിയെ പിടികൂടി.

murali
error: Content is protected !!