NCT
KeralaNewsThrissur News

തൃശ്ശൂർ നഗരത്തിലെ വെള്ളക്കെട്ട്; കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചു വരുത്തി വിശദീകരണം തേടുമെന്ന് ജില്ലാ കളക്ടര്‍.തൃശ്ശൂർ നഗരത്തിലെ വെള്ളക്കെട്ട്; കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചു വരുത്തി വിശദീകരണം തേടുമെന്ന് ജില്ലാ കളക്ടര്‍.

തൃശ്ശൂർ നഗരത്തിൽ ഇന്നലെ പെയ്ത കനത്ത മഴയിൽ അപ്രതീക്ഷിതമായി വെള്ളക്കെട്ട് ഉണ്ടായ വിഷയത്തിൽ കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചു വരുത്തി വിശദീകരണം തേടുമെന്ന് ജില്ലാ കളക്ടര്‍ കൃഷ്ണ തേജ. ഓട വൃത്തിയാക്കുന്നതിന് തെരഞ്ഞെടുപ്പ് തടസ്സമായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് കോർപ്പറേഷൻ സെക്രട്ടറിയോട് വിശദീകരണം തേടും.

തൃശൂർ ജില്ലയിൽ ഏഴ് വീടുകൾ ഭാഗീകമായി തകർന്നു. മഴ വെള്ളം ഒഴുകിപ്പോകാൻ ആവശ്യമെങ്കിൽ ഏനാമ്മാക്കൽ ബണ്ട് തുറക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. ഇന്നലെ തൃശൂര്‍ അശ്വിനി ആശുപത്രിയിലെ ഐസിയുവിലടക്കം വെള്ളം കയറാനുണ്ടായ സാഹചര്യം എന്താണെന്നാണ് കളക്ടര്‍ പരിശോധിക്കുന്നത്. അതേസമയം മുനയം ബണ്ട് തുറന്നിട്ടുണ്ട്.

Related posts

ചാലക്കുടി സ്വദേശിനിയെ കാനഡയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali

ഗുരുവായൂര്‍ ചൂല്‍പ്പുറത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം.

murali

ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു: ഫോട്ടോ പിൻവലിച്ചു. വിശദീകരണവുമായി വി.എസ് സുനില്‍ കുമാർ.

murali
error: Content is protected !!