NCT
KeralaNewsThrissur News

ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ പലകകള്‍ക്ക് ഇടയില്‍ കൈ കുടുങ്ങി മധ്യവയസ്‌കന്‍ മുങ്ങിമരിച്ചു.

കോട്ടയം : ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ പലകകള്‍ക്ക് ഇടയില്‍ കൈ കുടുങ്ങി മധ്യവയസ്‌കന്‍ മുങ്ങിമരിച്ചു. കരൂര്‍ സ്വദേശി ഉറുമ്പില്‍ രാജു (53) ആണ് മരിച്ചത്.  മഴ ശക്തി പ്രാപിക്കും മുന്‍പേ, വെള്ളം തടഞ്ഞുനിര്‍ത്തുന്ന പലകകള്‍ മാറ്റണമെന്ന് കുടുംബങ്ങള്‍ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നു.

പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ആദ്യം അനുകൂല നടപടിയുണ്ടായില്ല. തുടര്‍ന്ന് പഞ്ചായത്തിന്റെ അനുമതിയോടെ ഇന്ന് ഇവര്‍ തന്നെ പലകകള്‍ മാറ്റാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. ചെക്ക്ഡാമിന്റെ മറുകരയില്‍ മൂന്നു കുടുംബങ്ങളാണ് താമസിക്കുന്നത്. പ്രധാന ജങ്ഷനിലേക്കെത്താന്‍ ഇവര്‍ ചെക്ക്ഡാമിന് മുകളിലൂടെയാണ് സഞ്ചരിക്കുന്നത്.

ചെക്ക്ഡാമിന് നാല് ഷട്ടറുകളാണുള്ളത്. മൂന്നു ഷട്ടറുകള്‍ മാറ്റിയശേഷം അവസാനത്തെ ഷട്ടറിന്റെ പലകകള്‍ മാറ്റാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. മറുകരയിലെ താമസക്കാരും സുഹൃത്തുക്കളും ചേര്‍ന്നാണ് രാജുവിനൊപ്പം പലകകള്‍ മാറ്റിയത്. നാട്ടുകാര്‍ രാജുവിനെ വെള്ളത്തില്‍ നിന്നും പുറത്തെടുത്തു.

Related posts

ഓൺലൈൻ വഴി രണ്ടുലക്ഷത്തിലധികം രൂപ തട്ടിപ്പുനടത്തിയ കേസിലെ പ്രതികൾ പിടിയിൽ.

murali

ഇരിങ്ങാലക്കുട കൂടൽമാണിക്യം തിരുവുത്സവത്തിന് കൊടിയേറി.

murali

ഓൺലൈൻ ആപ്പ് വഴി 25 കോടി രൂപ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയിൽ.

murali
error: Content is protected !!