NCT
KeralaNewsThrissur News

നാട്ടിക കോട്ടൺമിൽസ് പൂർവ്വ തൊഴിലാളി സംഗമം നടന്നു.

നാട്ടിക കോട്ടൺമിൽസ് പൂർവ്വ തൊഴിലാളി സംഗമം നടന്നു. നാട്ടിക ശ്രീ നാരായണ ഹാളിൽ ചേർന്ന സംഗമം ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം നിർവ്വഹിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം.ആർ ദിനേശൻ അദ്ധ്യക്ഷനായി. ചെയർമാൻ എം.വി വിമൽകുമാർ, കൺവീനർ ടി.കെ ദേവദാസ്, വാർഡ് മെമ്പർ സുരേഷ് ഇയ്യാനി, എം.ബി മോഹനൻ, ടി.സി ഉണ്ണികൃഷ്ണൻ, എൻ.കെ രഘുനാഥൻ എന്നിവർ സംസാരിച്ചു.

യൂണിയൻ നേതാക്കളായ സി.കെ.ജി വൈദ്യർ, സി.ഒ പൗലോസ്, കെ.വി പീതാംബരൻ, കെ.എ ആനന്ദൻ, 50 ഓളം തൊഴിലാളികൾ എന്നിവരുടെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. 150 ഓളം പൂർവ്വ തൊഴിലാളികൾ ചടങ്ങിൽ സംബന്ധിച്ചു.

Related posts

ഒല്ലൂരിൽ വിൽപ്പനക്കായി കൊണ്ട് വന്ന ഹെറോയിനുമായി അസാം സ്വദേശിയായ യുവാവ് പിടിയിൽ.

murali

എം.ഡി.എം.എ യും, കഞ്ചാവുമായി രണ്ട് യുവാക്കളെ അന്തിക്കാട് പൊലീസ് അറസ്റ്റു ചെയ്തു.

murali

പ്രിയ നിര്യാതയായി.

murali
error: Content is protected !!