September 19, 2024
NCT
KeralaNewsThrissur News

പ്രൊപ്പല്ലറില്‍ കയര്‍ കുടുങ്ങി പുഴയുടെ നടുക്ക് അകപ്പെട്ട യാത്രാ ബോട്ട് സുരക്ഷിതമായി കരക്കെത്തിച്ചു.

കൊടുങ്ങല്ലൂര്‍ : പ്രൊപ്പല്ലറില്‍ കയര്‍ കുടുങ്ങി യാത്രാ ബോട്ട് പുഴയുടെ മധ്യേ അകപ്പെട്ടു. ശനിയാഴ്ച വൈകിട്ട് കൊടുങ്ങല്ലൂര്‍ അഴീക്കോടായിരുന്നു സംഭവം. അഴീക്കോട്- മുനമ്പം ഫെറിയില്‍ സര്‍വ്വീസ് നടത്തുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. പുഴയില്‍ ശക്തമായ ഒഴുക്കുള്ള സമയത്തായിരുന്നു സംഭവം.

മുനമ്പത്തു നിന്നും വൈകിട്ട് അഞ്ചേകാലിന് യാത്രക്കാരുമായി പുറപ്പെട്ട ബോട്ട് പുഴയുടെ മധ്യഭാഗത്ത് എത്തിയപ്പോഴാണ് റോപ്പ് കുടുങ്ങി നിശ്ചലമായത്. നിര്‍മ്മാണം പുരോഗമിക്കുന്ന അഴീക്കോട് – മുനമ്പം പാലത്തിന്റെ തൂണിനടുത്തായിരുന്നു സംഭവമെന്നതിനാല്‍ ബോട്ട് നിയന്ത്രണം വിട്ട് ഒഴുകിയില്ല. വൈകാതെ തീരദേശ പൊലീസിന്റെ ബോട്ട് സ്ഥലത്തെത്തുകയും തകരാര്‍ പരിഹരിച്ച് അഞ്ചേമുക്കാലോടെ ബോട്ട് കരയിലെത്തിക്കുകയും ചെയ്തു.

Related posts

കാക്കശ്ശേരി ഗവ. എൽ.പി സ്കൂളിൽ ‘മാമ്പഴം’ വർണക്കൂടാരം പദ്ധതി ഒരുങ്ങി.

murali

രണ്ടു കോടി രൂപ വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തില്‍ 24 കാരി അറസ്റ്റില്‍.

murali

കടലിൽ അപകടങ്ങൾ തുടർക്കഥയാക്കുന്നു. രക്ഷകരായി ഫിഷറീസ് റെസ്ക്യൂ സംഘം.

murali
error: Content is protected !!