September 19, 2024
NCT
KeralaNewsThrissur News

കൊടുങ്ങല്ലൂരിൽ ബസ്സിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.

ദേശീയപാതയിൽ കൊടുങ്ങല്ലൂർ കോതപറമ്പിനടുത്ത് സ്വകാര്യ ബസ്സിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.  KL 46 486 എന്നതാണ് സ്‌കൂട്ടറിൻ്റെ നമ്പർ. ഇന്ന് രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്.

കൊടുങ്ങല്ലൂർ ഗുരുവായൂർ റൂട്ടിലോടുന്ന സ്വകാര്യ ബസാണ് ഇടിച്ചത്, ഇടിച്ച ബസ്സ് സ്കൂട്ടർ യാത്രക്കാരൻ്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ സ്കൂട്ടർ യാത്രികൻ മരിച്ചതായാണ് വിവരം. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Related posts

മാളയിൽ നിന്ന് സ്കൂട്ടർ മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ.

murali

കാട്ടൂരിൽ യുവാക്കളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ 2 പ്രതികൾ അറസ്റ്റിൽ.

murali

ഭിന്നശേഷി വിഭാഗം ദേശീയ പഞ്ചഗുസ്തിയിൽ വെങ്കല മെഡൽ നേടിയ കൃഷ്ണാഞ്ചനയെ ആദരിച്ചു.

murali
error: Content is protected !!