September 20, 2024
NCT
KeralaNewsThrissur News

പോലീസ് അക്കാദമിയിൽ ഉദ്യോഗസ്ഥയ്ക്ക് നേരേ ലൈംഗികാതിക്രമം: പരാതിയിൽ അന്വേഷണ റിപ്പോർട്ട് നൽകാൻ നിർദേശം നൽകി അക്കാദമി ഡയറക്ടർ.

തൃശ്ശൂര്‍ : രാമവര്‍മപുരത്തെ കേരള പോലീസ് അക്കാദമിയില്‍ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരേ ലൈംഗികാതിക്രമമെന്ന് പരാതി. ഓഫീസ് കമാന്‍ഡന്റായ ഉദ്യോഗസ്ഥന്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തി അതിക്രമം കാട്ടിയെന്നാണ് ആരോപണം.

കേരള പോലീസ് അക്കാദമിയിലെ വനിതാ ഹവിൽദാർ മേലുദ്യോഗസ്ഥനായ ഓഫീസർ കമാന്റന്റിൽ നിന്നും നേരിട്ട അപമാന പരാതിയിൽ ഉടൻ അന്വേഷണ റിപ്പോർട്ട് നൽകാൻ നിർദേശം നൽകി അക്കാദമി ഡയറക്ടർ. അക്കാദമിയിലെ സംഭവമറിഞ്ഞയുടൻ കേട്ടുകേൾവിയിൽ തന്നെ അന്വേഷണം തുടങ്ങി.

പരാതിക്കാരിയിൽ നിന്നും ഉടൻ പരാതി നേരിട്ട് എഴുതി വാങ്ങിയിരുന്നു അക്കാദമി ഡയറക്ടർ. തുടർന്ന് തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അന്വേഷിക്കുന്ന
അക്കാദമിയിലെ വനിതകളുടെ നേതൃത്വത്തിലുള്ള ഇന്റേണൽ കംപ്ലൈന്റ് കമ്മിറ്റിയ്ക്ക് പരാതി കൈമാറി അന്വേഷണം ആരംഭിച്ചു.

പരാതിയിലെ അന്വേഷണ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് നടപടി സ്വീകരിക്കും. റിപ്പോർട്ട് കിട്ടുംവരെ ഓഫീസർ കമാണ്ടണ്ടിനെ താത്കാലികമായി ചുമതലയിൽ നിന്ന് മാറ്റി നിർത്താനും നിർദേശിച്ചു. ഒരേ ഓഫീസിലെ സ്റ്റാഫുകൾ തമ്മിലുള്ള പ്രശ്നമായതിനാൽ പഴുതടച്ച അന്വേഷണമാണ് സമിതി നടത്തുന്നത്. സംഭവത്തിന് ആധാരമായതും, സംഭവസമയത്തുണ്ടായ പോലീസ് ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയാണ് അന്വേഷണം. റിപ്പോർട്ട് ഉടൻ നൽകാനായും റിപ്പോർട്ട് കിട്ടിയ മുറക്ക് തുടർ നടപടിയും സ്വീകരിക്കും.

Related posts

ഇരിങ്ങാലക്കുടയിൽ ഭാര്യയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ.

murali

സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.

murali

അനധികൃത മത്സ്യബന്ധനം; ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ട് പിടിച്ചെടുത്തു.

murali
error: Content is protected !!