September 19, 2024
NCT
KeralaNewsThrissur News

14 വയസുകാരനെ മർദിച്ച കേസിൽ അറസ്റ്റിലായ ബി.ജെ.പി നേതാവ് വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു.

കായംകുളം : 14 വയസുകാരനെ മർദിച്ച കേസിൽ അറസ്റ്റിലായ ബി.ജെ.പി നേതാവ് വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു.  കായംകുളം കാപ്പിൽ കിഴക്ക് ആലമ്പള്ളിയിൽ 47 കാരൻ മനോജ് ആണ് മരിച്ചത്. വീട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിനായില്ല.

മെയ് മാസം 19ന് 14കാരനെ മർദിച്ചു എന്ന പരാതിയിൽ പൊലീസ് കേസെടുത്ത് ജാമ്യത്തിൽ വിട്ടിരുന്നു. പിന്നീട് സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിക്കെതിരെ വധശ്രമം അടക്കമുള്ള കൂടുതൽ വകുപ്പുകൾ ചുമത്തി. കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന മനോജിന് 24ന് ജാമ്യം നൽകി വിട്ടയച്ചു.

ഇതിനുശേഷം കടുത്ത മനോവിഷമത്തിൽ ആയിരുന്നു മനോജ് എന്ന് ബന്ധുക്കൾ പറയുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം മൃതദേഹം തിങ്കളാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും.

Related posts

എസ്എസ്എൽസി, പ്ലസ് ടു: ഇരിഞ്ഞാലക്കുട മണ്ഡലത്തിലെ പ്രതിഭകളെ ആദരിച്ചു.

murali

കുറുമാലി പാലത്തിന് സമീപത്തെ ഷെഡിൽ നിന്ന് അടയിരുന്ന 12 അടി നീളമുള്ള മലമ്പാമ്പിനെ പിടികൂടി.

murali

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവ് ചേർപ്പിൽ ഉണ്ടായ വാഹന അപകടത്തിൽ മരിച്ചു.

murali
error: Content is protected !!