September 19, 2024
NCT
KeralaNewsThrissur News

ഇരിങ്ങാലക്കുട മാപ്രാണത്ത് നിർത്തിയിട്ടിരുന്ന ടോറസ് ലോറിയ്ക്ക് പുറകിൽ സ്കൂട്ടർ ഇടിച്ച് ഗൃഹനാഥൻ മരിച്ചു.

ഇരിങ്ങാലക്കുട : നഗരസഭ കൗൺസിലർ ബൈജു കുറ്റിക്കാടൻ്റെ സഹോദരൻ ഷൈജു (43) വാഹനാപകടത്തിൽ മരിച്ചു. മാപ്രാണം കുറ്റിക്കാടന്‍ വീട്ടില്‍ പരേതനായ അന്തോണിയുടെ മകനാണ്. ഞായറാഴ്ച രാത്രി 11 മണിയോടെ മാപ്രാണം ജംഗ്ഷന് സമീപം നിര്‍ത്തിയിട്ടിയിരുന്ന ടോറസിനു പിന്നില്‍ ഷൈജുവും മക്കളും സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു.

ഇടവക ദിനാചരണത്തിൻ്റെ ഭാഗമായി മാപ്രാണം പള്ളിയിലെ പരിപാടികൾ കഴിഞ്ഞ് ഭാര്യയെയും ഒരു കുട്ടിയെയും സ്കൂട്ടറിൽ വീട്ടിലാക്കിയതിന് ശേഷം മറ്റു രണ്ട് കുട്ടികളെയും കൊണ്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഷൈജുവിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മകന്‍ എഡ്‌വിന്‍ ആന്റണി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷൈജുവിന്റെ സംസ്‌കാരം നാളെ (ചൊവ്വാഴ്ച്ച) രാവിലെ 11 മണിക്ക് മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥാടന ദൈവാലയ സെമിത്തേരിയിൽ. അമ്മ : റോസിലി. ഭാര്യ : ആന്‍സി. മക്കള്‍ : എവ്‌ലിന്‍ ആന്റണി, എഡ്‌വിന്‍ ആന്റണി, ഇവാന്‍ ആന്റണി.

Related posts

തോട്ടിൽ കാൽവഴുതിവീണ ആറു വയസ്സുകാരനെ കൈപിടിച്ചുരക്ഷിച്ച്‌ കൂട്ടുകാരായ സായി കൃഷ്ണയും, ആദര്‍ശ് വിനോദും.

murali

ഓൾ കേരള അക്വാകൾച്ചർ പ്രൊമോട്ടേർസ് യൂണിയൻ സമരപ്രഖ്യാപന കൺവെൻഷൻ.

murali

ലോക്‌സഭാ തിരഞ്ഞെടുപ്പ്; പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ 8 മുതല്‍ തുടങ്ങി : കനത്ത സുരക്ഷ ഏര്‍പ്പെടുത്തും.

murali
error: Content is protected !!