September 20, 2024
NCT
KeralaNewsThrissur News

തൃപ്രയാർ NES കോളേജിൽ പുതിയ കോഴ്സുകളുടെ ഉത്ഘാടനം മന്ത്രി കെ. രാജൻ നിർവ്വഹിച്ചു.

നാട്ടിക എഡ്യൂക്കേഷണൽ സൊസൈറ്റി ആർട്സ് & സയൻസ് കോളേജിൽ B. Com Taxation & B. Com Co-operation കോഴ്സുകളുടെ പ്രവേശനോദ്ഘടാനം കേരള റവന്യൂ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ NES ഓഡിറ്റോറിയത്തിൽ നിലവിളക്ക് കൊളുത്തി നിർവ്വഹിച്ചു.

ഉന്നത വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ കുതിച്ചു ചാട്ടത്തെ പരാമർശിച്ചു സംസാരിച്ച അദ്ദേഹം ഓരോ വിദ്യാർത്ഥിയും ആത്യന്തികമായി നേടിയെടുത്ത വിദ്യാഭ്യാസം നല്ല മനുഷ്യനാവുക എന്നതിന് കൂടി ആകണം എന്നും അദ്ദേഹം സൂചിപ്പിച്ചു. നിർമ്മിത ബുദ്ധിയുടെ വളർച്ചക്കൊപ്പം, മനുഷ്യാർജിത പ്രവർത്തനങ്ങളുടെ വളർച്ചെയേയും അദ്ദേഹം ശ്ലാഘിച്ചു.

NES കോളേജ് ചെയർമാൻ  ശിവൻ കണ്ണോളി സ്വാഗതം പറഞ്ഞ ചടങ്ങിൽ നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  M. R. ദിനേശൻ അധ്യക്ഷത വഹിച്ചു. Adv. T. R. രമേഷ്കുമാർ, നാട്ടിക മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ P. വിനു എന്നിവർ ആശംസകൾ നേർന്നു. PTA വൈസ് പ്രസിഡന്റ്‌ M. S. സിജി, P. K. വിശ്വംഭരൻ, ENR കൃഷ്ണൻ, A. N. സിദ്ധപ്രസാദ്, K.V. പ്രകാശൻ, V.ശശിധരൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കോളേജ് പ്രിൻസിപ്പാൾ N. C. അനീജ നന്ദി പ്രകാശിപ്പിച്ചു.

Related posts

നാട്ടിക ചെമ്പിപറമ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ കലശവും ശതകലശാഭിഷേകവും നടന്നു.

murali

പെരിഞ്ഞനം സെന്ററിൽ വാഹനാപകടം: ലോട്ടറി വിൽപ്പനക്കാരനെ കാറിടിച്ച് തെറിപ്പിച്ചു.

murali

പെരിങ്ങോട്ടുകരയിൽ ബസിൻ്റെ ചക്രം കയറി വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്.

murali
error: Content is protected !!