September 19, 2024
NCT
KeralaNewsThrissur News

SSLC +2 പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനവും എ ഡി എസ് വാർഷികവും, ഹരിത കർമ്മ സേനാംഗങ്ങൾക്ക് ആദരവും സംഘടിപ്പിച്ചു.

എടമുട്ടം : ഒന്നാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ SSLC +2 പരീക്ഷകളിൽ വിജയം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും അനുമോദനം നൽകുകയും, ഒന്നാം വാർഡ് ADS വാർഷികവും കലാ സാംസ്കാരിക സാമൂഹിക ഉന്നമനത്തിനായുള്ള “എന്നിടം” ക്യാമ്പയിനും, ഹരിതകർമ്മ സേന അംഗങ്ങളെ ആദരിക്കലും പൈനൂർ നാഷണൽ എൽ പി സ്കൂളിൽ സംഘടിപ്പിച്ചു.

ഫുൾ A+ നേടിയ ഫാത്തിമ ഹംന,ലാമിയ ഷെമീർ, അൻവിയ കെ രമേശ്,ഫർഹ ഹാജറ എന്നിവർക്ക് പ്രത്യേക ഉപഹാരം നൽകി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ചന്ദ്രബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ ഉൽഘടനം നിർവഹിച്ചു.

വാർഡ്‌ അംഗം പി എച് ബാബു, സി ഡി എസ് ചെയർ പെഴസൺ ശ്രീദേവി ദിനേശ്,സി ഡി എസ് മെമ്പർ ഷനിത ലെനിൻ,സ്കൂൾ മാനേജർ രാജൻ പൊറ്റേക്കാട്ട്,സുബൈദ അബ്ദുൽ ജബ്ബാർ, ഉഷ വേലായുധൻ തുടങ്ങിയവർ സംസാരിച്ചു. വാർഡിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠന നിലവാരം ഉയർത്തുന്നതിനും, വ്യക്തിത്വ വികസനം, നിയമം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ ആവശ്യമായ ബോധവൽക്കരണം ഉൾപ്പെടെ നടത്തി.

വാർഡിലെ കുട്ടികളെ കൂടുതൽ മികവാർന്ന തലമുറയാക്കി മാറ്റാൻ വേണ്ടതായ ഒട്ടനവധി പരിപാടികളും വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് വാർഡ്‌ വികസനസമിതി അംഗങ്ങളായ ഷെമീർ എളേടത്ത്, കെ എസ് ശ്രീരാജു,കെ വി ശ്രീധരൻ, ഗിരീശൻ നമ്പട്ടി, നിഷി മോഹനൻ എന്നിവർ അറിയിച്ചു.

Related posts

തൃപ്രയാർ ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് സിപിഎം ഭരണത്തിൽ സ്വപ്നം മാത്രമായി മാറി – കോൺഗ്രസ്.

murali

കൊടുങ്ങല്ലൂരിൽ അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം.

murali

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ.പി. യോഹന്നാന്‍ അന്തരിച്ചു.

murali
error: Content is protected !!