കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പെരിഞ്ഞനം പഞ്ചായത്തിൽ പത്തോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പെരിഞ്ഞനം ഗവ. യുപി സ്കൂളിനാണ് ഇവർക്കായി ക്യാമ്പ് തുറന്നത്, 32 പേരാണ് ഇപ്പോൾ ക്യാമ്പിൽ ഉള്ളത്.
ദേശീയപാതയുടെ മൂന്നുപീടിക ബൈപാസ് കടന്നുപോകുന്ന പ്രദേശത്തുള്ളവരാണ് കൂടുതൽ കുടുംബങ്ങളും. കമ്യൂണിറ്റി ഹാൾ പരിസരം, പള്ളിയിൽ അമ്പലം പടിഞ്ഞാറ് ഭാഗം, കൊറ്റംകുളം പടിഞ്ഞാറ് ഭാഗം എന്നിവിടങ്ങളിലാണ്
വെള്ളം കയറിയിട്ടുള്ളത്. ഇന്ന് രാത്രിയാണ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്