September 19, 2024
NCT
KeralaNewsThrissur News

സംസ്ഥാനത്ത് ജൂൺ 1, 4 തീയതികളിൽ ഒരുതുള്ളി മദ്യം കിട്ടില്ല.

കേരളത്തിൽ ഈ ആഴ്ച രണ്ട് ദിവസം തുള്ളി മദ്യം ലഭിക്കില്ല. ഒന്നാം തിയതിയും നാലാം തിയതിയും കേരളത്തിൽ സമ്പൂർണ ഡ്രൈ ഡേ ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒന്നാം തിയതി സ്ഥിരം ഡ്രൈ ഡേ ആയതിനാലും നാലാം തിയതി ലോക് സഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആയതിനാലുമാണ് സമ്പൂർണ മദ്യ നിരോധനമുള്ളത്.

ഈ രണ്ട് ദിവസവും സംസ്ഥാനത്തെ മുഴുവൻ മദ്യ വിൽപ്പനശാലകളും അടഞ്ഞുകിടക്കും. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചും കേരളത്തിൽ രണ്ട് ദിവസം മദ്യ നിരോധനമുണ്ടായിരുന്നു.

സംസ്ഥാനത്തെ എല്ലാ ബാറുകളും ബെവ്കോ ഷോപ്പുകളും 48 മണിക്കൂർ അടച്ചിട്ടിരുന്നു. വോട്ടെടുപ്പിന് മുന്നോടിയായി ഏപ്രിൽ 24 ന് വൈകിട്ട് 6 മണിക്ക് അടച്ചിട്ട മദ്യ വിൽപ്പനശാലകൾ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം 26 ന് വൈകിട്ട് 6 മണിക്കാണ് തുറന്നത്.

Related posts

തൃശൂർ പുസ്തകപ്പുരയുടെ നേതൃത്വത്തിൽ ഉഷാകുമാരി ടീച്ചറെ വീട്ടിലെത്തി ആദരിച്ചു.

murali

ആറാട്ടുപുഴ ക്ഷേത്രത്തിൽ ചമയ പ്രദർശനം ആരംഭിച്ചു; പ്രദർശനം നാല് ദിവസം തുടരും.

murali

ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ വിതരണം ചെയ്യും.

murali
error: Content is protected !!