NCT
KeralaNewsThrissur News

കരിപ്പൂർ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യാത്രക്കാരനെയും സ്വര്‍ണം സ്വീകരിക്കാനെത്തിയ ആളെയും പോലീസ് പിടികൂടി.

കരിപ്പൂർ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യാത്രക്കാരനെയും സ്വര്‍ണം സ്വീകരിക്കാനെത്തിയ ആളെയും പോലീസ് പിടികൂടി. മലപ്പുറം താനാളൂര്‍ സ്വദേശി നാസര്‍(36) കാടാമ്പുഴ സ്വദേശി മുഹമ്മദ് മുസ്തഫ(32) എന്നിവരെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. നാസറില്‍നിന്ന് 442 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു.

ശനിയാഴ്ച രാവിലെ 8.30-ന് മസ്‌കറ്റില്‍നിന്നുള്ള ഒമാന്‍ എയര്‍ വിമാനത്തിലാണ് നാസര്‍ കരിപ്പൂരിലെത്തിയത്. മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം രണ്ട് പായ്ക്കറ്റുകളിലാക്കി ഉള്ളംകാലിനടിയില്‍ ബാന്റ് ഉപയോഗിച്ച് കെട്ടിവെച്ചാണ് ഇയാള്‍ കടത്തിയത്.

പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 30 ലക്ഷത്തിലധികം രൂപ വിലവരുമെന്നും പോലീസ് പറഞ്ഞു. കസ്റ്റംസ് പരിശോധനകള്‍ കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഇയാളെ പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related posts

കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ‘ധീരം’ രംഗശ്രീ ജില്ലാതല കലാ ജാഥ ഉദ്ഘാടനം ചെയ്തു.

murali

മൂര്‍ക്കനാട് ഇരട്ട കൊലപാതകക്കേസിലെ മുഖ്യപ്രതികളില്‍ സഹോദരങ്ങളായ രണ്ട് പേര്‍ അറസ്സില്‍.

murali

കാർ സ്കൂട്ടറിലും ബൈക്കുകളിലും ഇടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് യുവതിക്ക് പരിക്ക്.

murali
error: Content is protected !!